തൊടുപുഴ: ശബരിമല സ്വർണ കൊള്ളക്കെതിരെ താലൂക്ക് ഓഫീസ് മാർച്ചിന് നേതൃത്വം നൽകിയ ഡി.സി.സി. പ്രസിഡന്റ് സി.പി.മാത്യുവിനെ അക്രമിച്ച പൊലീസ് നടപടിയിൽ കെ.എസ്.എസ്.പി.എ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ജനകീയ സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്ന പിണറായി സർക്കാരിന്റെ വികലമായ നയങ്ങളുടെ ഭാഗമാണ് ഡി.സി.സി അദ്ധ്യക്ഷനെതിരായ ആക്രമണം. നിയോജക മണ്ഡലം പ്രസിഡന്റ് ഷെല്ലി ജോൺ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി റ്റി.ജെ. പീറ്റർ, ജില്ലാ പ്രസിഡന്റ് ഐവാൻ സെബാസ്റ്റ്യൻ, കെ.എസ്. ഹസൻകുട്ടി, ഗർവാസിസ്. കെ. സഖറിയാസ്, റോയി ജോർജ്, ഡാലി തോമസ്, ജയ്സൺ പി. ജോസഫ്, ഫ്രാൻസിസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |