
തിരുവനന്തപുരം: ജനാർദ്ദനൻ പിള്ള ട്രസ്റ്റ്,കേരള ഗാന്ധി സ്മാരക നിധിയുടെ സ്ഥാപക സെക്രട്ടറിയും മുൻ ചെയർമാനുമായ കെ.ജനാർദ്ദനൻപിള്ള അനുസ്മരണയോഗം സംഘടിപ്പിച്ചു. മഹാത്മാഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ഡോ.എൻ.രാധാകൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.ദിവാകരൻ നായർ,ആർ.ലീലാമ്മ,ബി.പ്രസാദ്,കെ.ഗോപാലൻനായർ,സി.വാസുദേവൻ പിള്ള,എഫ്.നജുമുനിസ്സ എന്നിവരെ ആദരിച്ചു. ജെ.ദാക്ഷായണി അമ്മ വിദ്യാനിധി പുരസ്കാരം ശ്രീ ശാരദാദേവി ശിശുവിഹാർ യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി പാർവണേന്ദുവിന് ട്രസ്റ്റ് വൈസ് ചെയർപേഴ്‌സൺ ഡോ.ഡി.മായ കൈമാറി. അജിത് വെണ്ണിയൂർ,ഡോ.പ്രദീപ് കിടങ്ങൂർ,രുഗ്മിണി രാമകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |