SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.34 PM IST

ചേർത്തലയ്ക്ക് 26.2 കോടി

Increase Font Size Decrease Font Size Print Page

ചേർത്തല : സംസ്ഥാന ബഡ്ജറ്റിൽ ചേർത്തല നിയോജക മണ്ഡലത്തിൽ ഒമ്പതു പദ്ധതികൾക്കായി 26.2 കോടി വകയിരുത്തി. നെടുമ്പ്രക്കാട് വിളക്കുമരം പാലത്തിന്റെ പ്രയോജനം പൂർണമാക്കുന്നതിനായി ചേർത്തല–പൂത്തോട്ട–നെടുമ്പ്രക്കാട് റോഡിന്റെ പുനരുദ്ധാരണത്തിന് 3.5 കോടി ഉൾക്കൊള്ളിച്ചു. കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിൽ ആർട്ട് ഗാലറിക്കായി ഒരു കോടി, ചേർത്തല തെക്കേ തെരുവ്–തിരുവിഴ കിഴക്കേനട റോഡ് (ചേർത്തല പൊലീസ് സ്റ്റേഷൻ മുതൽ തിരുവിഴ സ്‌കൂൾ വരെ) പുനർനിർമ്മാണത്തിന് 6.7 കോടി, വയലാർ ഒളതല കാവിൽ– വളമംഗലം റോഡ് പുനർനിർമ്മാണത്തിന് രണ്ടുകോടി, കഞ്ഞിക്കുഴി കൂറ്റുവേലി ജംഗ്ഷൻ കളത്തിവീട് ജംഗ്ഷൻ വനസ്വർഗ്ഗം ജംഗ്ഷൻ റോഡ് പുനരുദ്ധാരണത്തിന് 4.5 കോടി, ചേർത്തല ഒറ്റപ്പുന്ന കുറുപ്പംകുളങ്ങര ജംഗ്ഷൻ റോഡ് പുനർനിർമ്മാണത്തിന് രണ്ടു കോടി എന്നിങ്ങനെ ഉൾപ്പെടുത്തി. ദേശീയപാത വികസനത്തോടെ പ്രാധാന്യമേറുന്ന ചേർത്തല സെന്റ് മേരീസ് പാലം മുതൽ ആഞ്ഞിപ്പാലം വരെയുള്ള എ.എസ്. കനാലിനു പടിഞ്ഞാറു ഭാഗത്തുള്ള റോഡിന് മൂന്നുകോടിയും വകയിരുത്തി. പട്ടണക്കാട് പുതിയകാവ് കോനാട്ട്‌ശേരി റോഡ് പുനർനിർമ്മാണത്തിന് 1.5 കോടിയും പട്ടണക്കാട് കോനാട്ടുശേരി ഗവ.എൽ.പി.എസിന് കെട്ടിട നിർമ്മാണത്തിന് രണ്ടുകോടിയും ഉൾക്കൊള്ളിച്ചു.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY