
കാഞ്ഞങ്ങാട് : ഗാന്ധിജിയേ ഓർക്കണം കേരളത്തെ കാക്കണം എന്ന മുദ്രാവാക്യവുമായി ജനുവരി 30 ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ വർഗീയതക്കെതിരെ ഡി.വൈ.എഫ്.ഐ , അഖിലേന്ത്യാ ജനാധിപത്യമഹിള അസോസിയേഷൻ, എസ്.എഫ്.ഐ ജില്ലാ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ബഹുജന സംഗമം നടത്തി. അലാമിപ്പള്ളിയിൽ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി.രമേശൻ,ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റി അംഗം ഇ.പത്മവതി,മുൻ ജില്ലാസെക്രട്ടറി, എം സുമതി, കെ.ചന്ദ്രമതി, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് അഡ്വ.ഷാലു മാത്യു, കെ.സബീഷ്, കെ.പ്രണവ്, ഋഷിത,എസ്.ഐ,പവിത്രൻ എന്നിവർ സംസാരിച്ചു.ഡി.വൈ.എഫ്.ഐ ജില്ലാസെക്രട്ടറി രജീഷ് വെള്ളാട്ട് സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
