SignIn
Kerala Kaumudi Online
Saturday, 25 April 2026 4.47 AM IST

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഴവർഗ പോഷകത്തോട്ടങ്ങൾ

Increase Font Size Decrease Font Size Print Page
s

ആലപ്പുഴ: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷന്റെ പഴവർഗ പോഷകത്തോട്ടങ്ങൾ വരും. 14 ജില്ലകളിലായി 4500 പഴവർഗ പോഷകത്തോട്ടങ്ങളാണ് സ്ഥാപിക്കുക. ലഹരി ഉപയോഗം പോലെയുള്ള ശീലങ്ങളിൽ നിന്നും വിദ്യാർഥികളെ മുക്തരാക്കി, പ്രകൃതിയോടും കൃഷിയോടും സംസ്‌കാരത്തോടും ചേർത്ത് നിർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഓരോ ജില്ലയിലും ശരാശരി 300 പോഷകത്തോട്ട യൂണിറ്റുകൾ വീതം സ്ഥാപിക്കും. ഹയർ സെക്കൻഡറി വിഭാഗത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് മുൻഗണന.

സംസ്ഥാന കൃഷി വകുപ്പിന്റെ പോഷകസമൃദ്ധി മിഷന്റെ ഭാഗമായി, ഹോർട്ടിക്കൾച്ചർ മിഷൻ നടപ്പിലാക്കി വരുന്ന 'രാഷ്ട്രീയ കൃഷി വികാസ് യോജന പഴവർഗ പോഷകത്തോട്ട പദ്ധതി' യിൽ ഉൾപ്പെടുത്തിയാണ് ഇത് നടപ്പാക്കുന്നത്. ഗ്രീൻ കേഡറ്റ് കോർപ്സ് തുടങ്ങിയ വിദ്യാർത്ഥി കൂട്ടായ്മകളുടെ നേതൃത്വത്തിലും സജീവ പങ്കാളിത്തത്തിലുമാണ് പദ്ധതി നടപ്പാക്കുന്നത്.

തൈകൾ സൗജന്യമായി നൽകും

1. കുറഞ്ഞത് 10 സെന്റ് കൃഷി ഭൂമിയെങ്കിലും ലഭ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇതിലേക്ക് തെരഞ്ഞെടുക്കും

2. ഒരു സ്ഥാപനത്തിനു പരമാവധി അഞ്ച് യൂണിറ്റുകൾ വരെ (50 സെന്റ്) അനുവദിക്കും

3. മാവ്, പ്ലാവ്, പപ്പായ, പേര, നെല്ലി, റംബൂട്ടാൻ, പാഷൻ ഫ്രൂട്ട് , നാരകം തുടങ്ങിയ ഇനങ്ങൾ തോട്ടത്തിൽ ഉൾപ്പെടുത്തും

4. തൈകൾ ലഭിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അതത് കൃഷിഭവനുകളിൽ അപേക്ഷ സമർപ്പിക്കണം.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.