SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.29 PM IST

വർണോത്സവ് 2k26-ൽ വർണം വിതച്ച് കുരുന്നുകൾ

Increase Font Size Decrease Font Size Print Page
as
കൊല്ലം ഗവ.ടി.ടി.ഐ.

കൊല്ലം: ചിത്രശലഭങ്ങൾ കണക്കെ പാറി പരിലസിക്കുന്ന കുഞ്ഞു കുരുന്നുകൾക്ക് വർണച്ചി​റകു വിരിക്കാൻ അവസരമൊരുക്കി കൊല്ലം ഗവ.ടി.ടി.ഐ വർണ്ണോത്സവ്-2k25 എന്ന പരിപാടി മേയർ എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ.ശ്രീകുമാർ അദ്ധ്യക്ഷനായി. കൊല്ലം എ.ഇ.ഒ ആന്റണി പീറ്റർ മുഖ്യ സന്ദേശം നൽകി. അദ്ധ്യാപകരായ ഇ.അൻസർ, സുലത രാമചന്ദ്രൻ, സൂസമ്മ അലക്സ്, എൻ.ആർ. ജീന, സജ്നമോൾ, ജി.ലെനൊ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഇ.ടി. സജി സ്വാഗതവും കൺവീനർ സി.പി.ഗീതാകുമാരി നന്ദിയും പറഞ്ഞു. വിവിധ അങ്കണവാടികളിൽ നിന്നെത്തിയ കുരുന്നുകൾക്കായി കളറിംഗ്, പ്രഛന്നവേഷം, ആംഗ്യപ്പാട്ട്, കസേര കളി, സിനിമാറ്റിക്ക് ഡാൻസ് തുടങ്ങിയ കലാകായിക മത്സരങ്ങൾ നടന്നു. വിജയികൾക്ക് കൊല്ലം കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.അജിത്ത് കുമാർ സമ്മാനം വിതരണം ചെയ്തു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY