SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.30 PM IST

ആശാന്മാരെ തഴഞ്ഞതിൽ പ്രതിഷേധം

Increase Font Size Decrease Font Size Print Page

കൊല്ലം: കുടിപ്പള്ളിക്കൂടം ആശാന്മാരുടെ വേതനം ബഡ്ജറ്റിൽ വർദ്ധിപ്പിക്കാത്തതിനെതിരെ അഖില കേരള കുടിപ്പള്ളിക്കൂടം (നിലത്തെഴുത്ത്) ആശാൻ അസോസിയേഷൻ പ്രതിഷേധിച്ചു. ആശാന്മാർക്ക് തദ്ദേശസ്ഥാപനങ്ങളിൽ നിന്നു ലഭിച്ചു കൊണ്ടിരിക്കുന്ന വേതനം പ്രതിമാസം 3000 രൂപയാക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ആശാന്മാരെ തഴഞ്ഞതിൽ പ്രതിഷേധിക്കാനും സമര പ്രഖ്യാപനം നടത്താനും ഫെബ്രുവരി 13 ന് ചവറ എസ്.എൻ.ഡി.പി യൂണിയൻ ഓഡിറ്റോറിയത്തിൽ സംസ്ഥാന സ്പെഷ്യൽ പ്രവർത്തക സമ്മേളനം നടത്താൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് ചവറ സുരേന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇടക്കുളങ്ങര തുളസി, സെക്രട്ടറി ടി.ഗംഗാദേവി, ട്രഷറർ സുനിതാ അശോകൻ, കാവനാട് ചന്ദ്രബാബു, രാജ്കുമാർ കരുനാഗപ്പള്ളി, സുജാത കിഴക്കേക്കല്ലട, ശ്രീലത സജീവ്, ബിന്ദു റാണി, എം. പ്രീത തുടങ്ങിയർ സംസാരിച്ചു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY