SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.59 PM IST

വൻ കുതിപ്പിനൊരുങ്ങി എയർ കാർഗോ രംഗം

Increase Font Size Decrease Font Size Print Page
cial

കാർഗോ ബിസിനസ് സമ്മിറ്റിന് തുടക്കം

നെടുമ്പാശേരി: എയർ കാർഗോ മേഖലയിൽ വൻ വികസനത്തിന് കളമൊരുങ്ങുന്നതായി ഇന്നലെ നെടുമ്പാശേരിയിൽ ആരംഭിച്ച രാജ്യാന്തര ബിസിനസ്‌ സമ്മിറ്റ് അഭിപ്രായപ്പെട്ടു. സിയാലും ഫിക്കിയുമായി സഹകരിച്ച് സംഘടിപ്പിച്ച ബിസിനസ്‌ സമ്മിറ്റിൽ കാർഗോ മേഖലകളിലെ ഭാവി സാദ്ധ്യതകൾ വിലയിരുത്തി.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തിയായി വ്യോമയാന മേഖല മാറിയെന്നും കേരളത്തിന്റെ കയറ്റുമതി മേഖലയിൽ സിയാലിന് തന്ത്രപരമായ സ്ഥാനമാണുള്ളതെന്നും ആമുഖ പ്രഭാഷണത്തിൽ സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. അടിസ്‌ഥാന സൗകര്യ വികസനത്തിൽ സിയാൽ വ്യോമയാന ചരക്ക് നീക്കത്തിൽ ഗണ്യമായ മുന്നേറ്റം കൈവരിച്ചുവെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ വി.പി. നന്ദകുമാർ പറഞ്ഞു.

മൾട്ടി മോഡൽ ലോജിസ്റ്റിക്സ് കേന്ദ്രമായി കൊച്ചി

രാജ്യത്തെ മികച്ച മൾട്ടി മോഡൽ ലോജിസ്റ്റിക്സ് കേന്ദ്രമായി കൊച്ചി മാറുകയാണെന്ന് വിദഗദ്ധർ പറഞ്ഞു. റോഡ്, റെയിൽ, വ്യോമ, ജല ഗതാഗത മാർഗങ്ങൾ ഏകോപിപ്പിച്ചുള്ള പ്രവർത്തനമാണ് നടക്കുന്നത്. എയർ കാർഗോ സൗകര്യങ്ങൾ ഉപയോഗിച്ച്, ഉത്പാദന-കയറ്റുമതി അനുപാതം സന്തുലിതമാക്കാനാകും. 2030ഓടെ ആഗോള കാർഗോ ട്രാഫിക്ക് വലിയ നേട്ടങ്ങളാണ് ലക്ഷ്യമിടുന്നത്.

TAGS: BUSINESS, CIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.