SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.34 PM IST

നൈപുണ്യ വികസന പരിശീലനം

Increase Font Size Decrease Font Size Print Page

ആലപ്പുഴ: വിജ്ഞാന കേരളം കാമ്പയിന്റെ ഭാഗമായി ജില്ലാതല ഇംഗ്ലീഷ് ഭാഷാ നൈപുണ്യ വികസന മെന്റർ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. മാർ ഗ്രിഗോറിയോസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ അഡ്വ. ആർ രാഹുൽ ഉദ്ഘാടനം ചെയ്തു.

അക്കാദമിക്, വ്യവസായ രംഗത്തെ വിദഗ്ദ്ധർ ചേർന്ന് തയ്യാറാക്കിയ പരിശീലന മോഡ്യൂളുകൾ, സോണൽ തല പരിശീലനം നേടിയ മാസ്റ്റർ മെന്റർമാർ വഴി ജില്ലയിലെ വിവിധ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ മെന്റർമാർക്ക് കൈമാറി.

വിജ്ഞാന കേരളം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ സി.കെ ഷിബു, ജില്ലാ പ്രോഗ്രാം മാനേജർ ഡാനി വർഗീസ്, കെഡിസ്‌ക് പ്രോഗ്രാം മാനേജർ സൻസാൽ ഖാൻ, ടാലന്റ് ക്യൂറേഷൻ എക്സിക്യൂട്ടീവുമാരായ വി.അനുപമ, അനുകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY