കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ പെൻഷൻ ഫണ്ടിൽ 150കോടി രൂപയെങ്കിലും കോർപസ് ഫണ്ടായി നിക്ഷേപിക്കാൻ ദേവസ്വം ബോർഡ് തയാറാകണമെന്ന് കേരളാ സ്റ്റേറ്റ് ദേവസ്വം പെൻഷണേഴ്സ് കോൺഫെഡറേഷൻ പ്രസിഡന്റ് ആർ. ഷാജശർമ്മയും ജനറൽ സെക്രട്ടറി ആനയറ ചന്ദ്രനും ആവശ്യപ്പെട്ടു. 2022ൽ നടപ്പിലാക്കിയ മെഡിസെപ്പ് പെൻഷൻകാർക്ക് ഇതുവരെ നടപ്പിലാക്കിയിട്ടില്ല. സംസ്ഥാന സർക്കാർ സർവ്വം ക്ഷേമം നടത്തിവരുന്ന ഈ അവസരത്തിൽ ദേവസ്വം ബോർഡിലെ പ്രായംചെന്നവർ ചികിത്സാ ചെലവ് താങ്ങാനാകാതെ കടക്കെണിയിലാണ്. ഈ പ്രശ്നം സർക്കാർ എത്രയും വേഗം പരിഹരിക്കണമെന്നും കോൺഫെഡറേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
