
മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയിയെ അനുസ്‌മരിച്ച് ബിഗ്‌ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ. ബിഗ് ബോസ് മലയാളം സീസൺ അഞ്ചിൽ വിജയിച്ചപ്പോൾ ഒന്നാം സമ്മാനമായ 50 ലക്ഷം രൂപ അഖിലിന് സമ്മാനിച്ചത് റോയ് ആയിരുന്നു. ഫേസ്‌ബുക്കിൽ പങ്കുവച്ച വീഡിയോയിലാണ് അഖിൽ മാരാർ സി ജെ റോയിയെക്കുറിച്ച് സംസാരിച്ചത്.
അഖിൽ മാരാറിന്റെ വാക്കുകൾ:
അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയ, ഷോക്കായിപ്പോയ മരണമായിരുന്നു ഡോ. റോയ് സി ജെ സാറിന്റെ ആത്മഹത്യ. പ്രത്യക്ഷത്തിൽ അദ്ദേഹത്തിന് ഞാനുമായി ബന്ധമില്ല. ബിഗ് ബോസിന്റെ ഫിനാലെയ്ക്കുശേഷം അദ്ദേഹത്തെ കണ്ടിട്ടുമില്ല. പക്ഷേ ഒരുസമയത്ത് ഒന്നുമല്ലാതിരുന്ന ഒരുവന്റെ അക്കൗണ്ടിലേയ്ക്ക് 50 ലക്ഷം രൂപയുടെ സമ്മാനം നൽകിയൊരു മനുഷ്യൻ.
കഴിഞ്ഞ 18 വർഷക്കാലമായി വിവിധ റിയാലിറ്റി ഷോകളിൽ സമ്മാനം നൽകിയ മനുഷ്യൻ. എന്നെ പോലെയുള്ള ഒരുപാട് മനുഷ്യരുടെ ജീവിതത്തിൽ സമ്മാനംകൊണ്ട് അനുഗ്രഹിച്ച്, അവരുടെ ജീവിതത്തിൽ വലിയ മാറ്റം വരുത്തിയ മനുഷ്യൻ. പണ്ട് ഒരു ക്രെഡിറ്റ് കാർഡ് എടുത്തിട്ട് തിരിച്ചടയ്ക്കാൻ പറ്റാതെ ബാദ്ധ്യതയിൽ പെട്ടുപോയ ഒരുവനാണ് ഞാൻ. ചെറിയ ലോൺ എടുത്തിട്ട് തിരിച്ചടയ്ക്കാൻ പറ്റാതെ, ഒരു വർഷത്തിൽ പതിനായിരം രൂപപോലും അടയ്ക്കാൻ പറ്റാതെ ബാദ്ധ്യതയിൽ പെട്ടുപോയവനാണ്. സാമ്പത്തികമായി വലിയ പ്രശ്‌നത്തിലായിരുന്നവൻ. അങ്ങനെ ഒരുവനായിരുന്ന എന്റെ അക്കൗണ്ടിലേയ്ക്ക് 50 ലക്ഷം രൂപയുടെ സമ്മാനം നൽകുകയും എന്നെ സാമ്പത്തികമായി അനുഗ്രഹിക്കുകയും ചെയ്ത, ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായ, ലക്ഷ്മിദേവിയുടെ അനുഗ്രഹം ലഭിച്ച വലിയൊരു മനുഷ്യനാണ് അദ്ദേഹം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |