
ചേർത്തല: മികച്ച സഹകാരിയും ദീർഘകാലം വയലാർ സർവ്വീസ് ബാങ്കിന്റെ പ്രസിഡന്റും രാഷ്ട്രീയ, സാമൂഹിക, കായിക മേഖലകളിൽ നിറസാന്നിദ്ധ്യവുമായിരുന്ന അഡ്വ.എം.കെ.ജിനദേവിന്റെ രണ്ടാം ചരമവാർഷിക ദിനാചരണം നടത്തി.
വയലാർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഛായാ ചിത്രത്തിനുമുന്നിൽ പുഷ്പാർച്ചനയും തുടർന്ന് എം.കെ.കൃഷ്ണൻ സ്മാരക സഹകരണ ഗ്രന്ഥശാലാ ഹാളിൽ അനുസ്മരണ സമ്മേളനവും നടന്നു.
കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.ഡി.സുഗതൻ ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ സഹകാരികളായ അഡ്വ.സി.കെ.ഷാജിമോഹൻ,കെ.ആർ.രാജേന്ദ്ര പ്രസാദ്, അഡ്വ.എസ്.ശരത്,ടി.എസ്.രഘുവരൻ,അഡ്വ.എൻ.പി.വിമൽ, പി.കെ നടരാജൻ, അഡ്വ.ടി.എച്ച് സലാം, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ കെ.എസ്.രാജു,ടി.ഡി.രാജൻ,പി.വിനോദ്,പി.ഷൈനിമോൾ തുടങ്ങിയവർ സംസാരിച്ചു. എം.കെ. ജിനദേവിന്റെ വസതിയിൽ നടന്ന പുഷ്പാർച്ചനയിൽ ഭാര്യ ഡോ.പുഷ്പ ജിനദേവ്, സഹോദരൻ വയലാർ രവിയുടെ മക്കളായ അഡ്വ.രവി കൃഷ്ണ, ലിസ രോഹൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |