SignIn
Kerala Kaumudi Online
Saturday, 25 April 2026 8.30 AM IST

ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവറെ മർദ്ദി​ച്ച യുവാവ് പി​ടി​യി​ൽ

Increase Font Size Decrease Font Size Print Page
khjkhj

തുറവൂർ: തുറവൂർ താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർസുനി​ൽകുമാറി​നെ ക്രൂരമായി​ മർദ്ദി​ച്ച യുവാവി​നെ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറി​ക്ഷ ഡ്രൈവറായ തുറവൂർ പഞ്ചായത്ത് ഏഴാം വാർഡിലെ പുളിത്തറവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പള്ളുരുത്തി​ സ്വദേശി​ അഖിലി​നെയാണ് (31) കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ആശുപത്രി വളപ്പിലായി​രുന്നു സംഭവം.

സുനിൽകുമാറിനെ നിലത്തുവീഴ്ത്തിയും മുഖത്ത് അടിച്ചും പ്രതി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യ മീഡി​യയി​ൽ പ്രചരി​ച്ചി​രുന്നു. മൂക്കിന്റെ എല്ലിന് ഗുരുതരമായി പരുക്കേറ്റ സുനിൽകുമാറിനെ ആദ്യം തുറവൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ചേർത്തല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വിഷക്കായ കഴിച്ച ഭാര്യാ സഹോദരനെയും കൊണ്ട് ആശുപത്രിയിലെത്തി​യതായി​രുന്നു അഖി​ൽ. രോഗിയെ കയറ്റിയ ആംബുലൻസിന് പോകാൻ കഴിയാത്തവിധം ഓട്ടോറിക്ഷ പാർക്ക് ചെയ്തിരുന്നതും അത് മാറ്റണമെന്ന് ആവശ്യപ്പെട്ടതുമാണ് ആക്രമണത്തിന് കാരണമായത്.

അഖി​ലി​നൊപ്പമുണ്ടായി​രുന്ന ഭാര്യയും കുട്ടിയും മർദ്ദനം തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളി​ൽ വ്യക്തമാണ്.

ആശുപത്രി ജീവനക്കാരെതിരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ ഇന്ന് രാവിലെ ആശുപത്രി വളപ്പിൽ പ്രതിഷേധം നടത്തി. ആശുപത്രി​യി​ൽ പൊലീസ് സാന്നിദ്ധ്യം ശക്തമാക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.