SignIn
Kerala Kaumudi Online
Wednesday, 22 April 2026 9.35 AM IST

ശബരിമല സ്വർണക്കേസ് ദുർബലപ്പെടരുത്

Increase Font Size Decrease Font Size Print Page

കൊല്ലം: കോടതിയിൽ ,വിശ്വാസമർപ്പിച്ചിട്ടുള്ള ശബരിമല, സ്വർണക്കൊള്ള കേസ് ബാഹ്യ ഇടപെടലുകൾ മൂലം ദുർബലപ്പെടാനുള്ള അവസരമുണ്ടാക്കരുതെന്ന്, ശബരിമല ശ്രീ അയ്യപ്പ ധർമ പരിഷത്ത് ദേശീയ സമിതി അഭ്യർത്ഥി​ച്ചു. സ്വർണക്കൊള്ള കേസിലെ പ്രതികൾ ഓരോരുത്തരായി, ജാമ്യം നേടി പുറത്തു വരുന്നത് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാപ്തിക്കുറവോ ഭരണാധികാരികളുടെ, സമ്മർദ്ദമോ മൂലമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തന്മാരെ വേദനിപ്പിക്കുന്ന, സ്വർണക്കൊള്ള കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ ആവേശപൂർവം നിന്ന രാഷ്ട്രീയ, പാർട്ടികളും സർക്കാരും മുഖം തിരിഞ്ഞു നിൽക്കുന്നത് ശരിയല്ലെന്നും യോഗം അഭി​പ്രായപ്പെട്ടു. തിരുപ്പൂർ മുരളി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അയർക്കുന്നം രാമൻ നായർ, ചീഫ് കോ ഓർഡിനേറ്റർ ചവറ സുരേന്ദ്രൻപിള്ള, പ്രഫ. രാജശേഖരൻ, പരവൂർ ഉണ്ണിക്കൃഷ്ണൻനായർ, പ്രഫ. ഹരിദാസ്, എസ്.ജി. ശിവകുമാർ എന്നിവർ സംസാരി​ച്ചു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.