കൊല്ലം: കേന്ദ്ര ബഡ്ജറ്റിൽ സ്വർണ വ്യാപാര മേഖലയെ പരാമർശിക്കാത്തതിൽ നിരാശയുണ്ടെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ പറഞ്ഞു. ഇറക്കുമതി ചുങ്കവും ജി എസ് ടി നിരക്കുകളും കുറയ്ക്കണമെന്ന ആവശ്യം പരിഗണിച്ചില്ല. ഒരു പവന് 20,000 രൂപയുള്ളപ്പോഴാണ് 3 ശതമാനം ജി.എസ്.ടി ചുമത്തിയത്. 600 രൂപയായിരുന്നു അന്ന് നികുതി അടയ്ക്കേണ്ടിയിരുന്നത്. ഇന്നിപ്പോൾ ഒരു പവന് 3500 രൂപയിൽ കൂടുതൽ നികുതിയായി നൽകണം. ജനങ്ങളുടെ കൈവശമുള്ള സ്വർണം പുനരുപയോഗത്തിന് സാദ്ധ്യമാക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. ക്യാഷ് പർച്ചേസ് പരിധി ഉയർത്തിയില്ല. ഞ്ഞഇ.എംഐ സംവിധാനവും ഏർപ്പെടുത്തിയില്ല. സ്വർണ വ്യാപാര മേഖലയ്ക്ക് ഈ സമീപനത്തിൽ പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
