SignIn
Kerala Kaumudi Online
Wednesday, 22 April 2026 10.59 AM IST

 പരീക്ഷച്ചൂട് കുറയ്ക്കാൻ കൗൺസലിംഗിന് ആളില്ല

Increase Font Size Decrease Font Size Print Page

കൊല്ലം: ജില്ലയിലെ 429ഓളം വരുന്ന സർക്കാർ സ്കൂളുകൾക്കായി ആകെയുള്ളത് 87 കൗൺസിലർ മാത്രമാണ്. പരീക്ഷാക്കാലം അടുത്തിരിക്കെ കുട്ടികളുടെ പരീക്ഷാപ്പേടി അകറ്റാൻ ഈ കൗൺസിലർമാർ നെട്ടോട്ടമോടുകയാണ്. അമിത ജോലിഭാരം കാരണം പലരും ഈ ജോലി ഉപേക്ഷിക്കുന്ന സാഹചര്യങ്ങളിലേക്കെത്തിയെന്നും ആക്ഷേപമുണ്ട്. എന്നാൽ വിദ്യാഭ്യാസവകുപ്പും ശിശുവികസന വകുപ്പും കൗൺസിലർമാരുടെ നിയമനത്തിൽ തമ്മിൽ പഴിചാരൽ നടത്തുന്നതല്ലാതെ നടപടികൾ എടുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. നിലവിലുള്ള മുഴുവൻ കൗൺസിലർമാരെയും നിയമിച്ചിരിക്കുന്നത് ശിശുവികസന വകുപ്പാണ്. വിദ്യാഭ്യാസവകുപ്പ് പി.ടി.എയുടെയോ മറ്റോ സഹായത്തോടെ സ്കൂളുകളിൽ കൗൺസിലർമാരെ നിയമിക്കുന്നതിന് നടപടികൾ സ്വീകരിച്ചാൽ ഒരു പരിധിവരെ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് കണക്കുകൂട്ടൽ.

സ്കൂൾ, കുടുംബം, സമൂഹം, സുഹൃത്തുക്കൾ തുടങ്ങിയവയിൽ നിന്ന് കുട്ടികൾ നേരിടുന്ന സമ്മർദ്ദം അവരെ ആത്മഹത്യ, ലഹരിമരുന്നു ഉപയോ​ഗം,മാനസിക ആരോ​ഗ്യ പ്രശ്നങ്ങൾ എന്നിവയിലേക്ക് തള്ളിയിടുന്നെന്നാണ് പഠനം. ഇത്തരത്തിൽ കുട്ടികൾക്ക് പോലും ദൈനംദിന ജീവിതം വെല്ലുവിളി നിറഞ്ഞതും സമ്മർദ്ദകരവുമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ മതിയായ കൗൺസിലിംഗ് സൗകര്യങ്ങൾ ഇല്ലാത്തത് ആശങ്ക ഉളവാക്കുന്നു. കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ എല്ലാ സ്കൂളുകളിലും കൗൺസിലേഴ്സിന്റെ സേവനം അത്യാവശ്യമാണ്.

 വിദ്യാർത്ഥികൾക്കായി സേവനം

2008ൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കിഷോരി ശക്തി യോജനയുടെ ഭാ​ഗമായിട്ടാണ് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് വിദ്യാർത്ഥികൾക്കായി സൈക്കോ സോഷ്യൽ സേവനം ആരംഭിച്ചത്. കേന്ദ്രം പിന്നീട് പദ്ധതി നിറുത്തിയെങ്കിലും സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുത്തു. എന്നാൽ ഇത് എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്കും വ്യാപിപ്പിക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല.

 ജില്ലയിൽ

ആകെ സ്കൂളുകൾ .....951

സർക്കാർ സ്കൂളുകൾ...... 429

എയ്ഡഡ് സ്കൂളുകൾ...... 439

അൺ എയ്ഡഡ് സ്കൂളുകൾ.... 83

ജില്ലയിൽ സ്കൂൾ കൗൺസിലർമാരുടെ എണ്ണം........ 87

  കൗൺസിലിംഗിന്റെ ലക്ഷ്യം

1)സാമൂഹിക വെല്ലുവിളികളെ നന്നായി മനസ്സിലാക്കാനും മറികടക്കാനും പ്രാപ്തരാക്കുക.
2)കൗൺസിലിംഗ് സെഷനുകളിൽ വിവരങ്ങൾ ശേഖരിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുക
3)അക്കാഡമിക് പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്ന പെരുമാറ്റ പ്രശ്നങ്ങൾ വിലയിരുത്തുകയും പരിഹരിക്കുകയും ചെയ്യുക.
4)ദുരുപയോഗ കേസുകൾ റിപ്പോർട്ട് ചെയ്യുകയും വിദ്യാർത്ഥികളെ ശരിയായ ഉറവിടങ്ങളിലേക്ക് റഫർ ചെയ്യുക .

5) അവരിലെ ഉത്കണ്ഠയും ആശങ്കയും പരിഗണിക്കുക.

6) വളർച്ചയെയും വികാസത്തെയും ബാധിക്കുന്ന വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിക്കുക

7) സാമൂഹിക കഴിവുകൾ മെച്ചപ്പെടുത്തുക.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.