SignIn
Kerala Kaumudi Online
Friday, 15 May 2026 6.39 PM IST

ട്രെയിൻ വരുന്നതിന് തൊട്ടുമുമ്പ്  ട്രാക്കിലേക്ക് മലർന്ന് കിടന്നു, റീൽസിനുവേണ്ടി സ്വന്തം ജീവൻ പണയപ്പെടുത്തി യുവാവ്

man-waiting-for-train

ഹൈദരാബാദ്: സോഷ്യൽ മീഡിയയിൽ വൈറലാവാൻ ജീവൻ പണയപ്പെടുത്തി യുവാവിന്റെ സാഹസം. ട്രെയിൻ വരാൻ നിമിഷങ്ങൾക്ക് മുമ്പ് റെയിൽവെ പാളത്തിന് നടുവിൽ മലർന്നു കിടന്നായിരുന്നു സാഹസം കാട്ടിയത്. ട്രെയിൻ പോയ ശേഷം പരിക്കുകളില്ലാതെ എഴുന്നേറ്റ് ക്യാമറയ്ക്ക് മുന്നിൽ ഗമയോടെ യുവാവ് പോസ് ചെയ്യുന്നുമുണ്ട്. ഹൈദരാബാദ് പൊലീസ് കമ്മീഷണർ വി.സി. സജ്ജനാർ സംഭവത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.


'ഇത്തരം കാര്യങ്ങൾ വീരത്വമല്ല, ഭോഷ്ത്തരമാണ്. ഒരു സെക്കൻഡിലെ പിഴവ് പോലും ജീവൻ നഷ്ടപ്പെടുത്താൻ കാരണമാകും. ലൈക്കിനും വ്യൂസിനും വേണ്ടി ആരും ഇങ്ങനെ ചെയ്യരുത്. ഉത്തരവാദിത്ത്വമുള്ളവരാകണം, അശ്രദ്ധ കാണിക്കരുത്.' അദ്ദേഹം ഓർമ്മിപ്പിച്ചു.

1989ലെ റെയിൽവെ നിയമപ്രകാരം ഇത്തരം പ്രവൃത്തികൾ ശിക്ഷാർഹമായ കുറ്റമാണ്. അടുത്തിടെ വന്ദേ ഭാരത് എക്സ്പ്രസ് നിർത്താനായി പാളത്തിൽ തടികഷ്ണങ്ങൾ വച്ചതും വിവാദമായിരുന്നു. ഇത്തരം പ്രവണതകളോട് ഒട്ടും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാൻ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, VIRALNEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360