SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.47 PM IST

കേര പദ്ധതി ജില്ലാതല ശില്പശാല

Increase Font Size Decrease Font Size Print Page
agri-

കാസർകോട് : കൃഷി വകുപ്പിന്റെ കേര പദ്ധതിയുടെ ഭാഗമായി കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന ശാസ്ത്രീയ കൃഷി രീതികൾ, ഡിജിറ്റൽ കൃഷി രീതികൾ, മാനേജ്‌മെന്റ് രീതികൾ എന്നിവയിലുള്ള സമഗ്രപരിശീലനത്തിനു മുന്നോടിയായി വിവിധ കാർഷിക വിഭാഗങ്ങളിലുൾപെട്ടവരുടെ പരിശീലന ആവശ്യങ്ങൾ നിർണ്ണയിക്കുന്നതിനുള്ള ജില്ലാതല പരിശീലന ശില്പശാല സംഘടിപ്പിച്ചു.കാസർകോട് ആത്മ ഹാളിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ പി.രാഘവേന്ദ്ര ഉദ്ഘാടനം ചെയ്തു. ആത്മ പ്രൊജക്റ്റ് ഡയറക്ടർ കെ.ആനന്ദ അദ്ധ്യക്ഷത വഹിച്ചു. കേര നോർത്ത് റീജ്യണൽ ഡെപ്യൂട്ടി പ്രോജെക്ട് ഡയറക്ടർ ഷീന പദ്ധതി വിശദീകരണം നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ മിനി മേനോൻ, ഡോ.എ.എസ്.അനിൽകുമാർ എന്നിവർ സംസാരിച്ചു. ആർ.വീണാറാണി സ്വാഗതവും ആത്മ ഡെപ്യൂട്ടി പ്രോജെക്ട് ഡയറക്ടർ പ്രീതി നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, KANNUR, KERA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY