കൊല്ലം: വൈക്കം സത്യാഗ്രഹത്തിന്റെ യഥാർത്ഥ അവകാശികൾ കോൺഗ്രസാണെന്ന് എ.ഐ.സി.സി ജന. സെക്രട്ടറി ദീപാദാസ് മുൻഷി. ശിവഗിരി മഠവും പ്രിയദർശിനി ഫൗണ്ടേഷനും എ.ഐ.സി.സിയും സംയുക്ത ആഭിമുഖ്യത്തിൽ ഫെബ്രുവരി അവസാന വാരം കൊല്ലം ആശ്രാമത്ത് സംഘടിപ്പിക്കുന്ന ശ്രീനാരായണഗുരു - ഗാന്ധിജി സമാഗമ ശതാബ്ദി ആഘോഷവും സർവ്വമത സമ്മേളനത്തോടും അനുബന്ധിച്ച് മഹാസമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്യുകയായിരുന്നു ജന. സെക്രട്ടറി ദീപാദാസ്മുൻഷി. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി, ശിവഗിരിമഠം സ്വാമി ഞ്ജാനതീർത്ഥ, എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹൻ,ഡി.സി.സി പ്രസിഡന്റുമാരായ നാട്ടകം സുരേഷ്,പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ,ബാബുപ്രസാദ്,ബിന്ദുകൃഷ്ണ, എം.ലിജു,കെ.സി. രാജൻ,എം.എം. നസീർ,പി.ജർമ്മിയാസ്,സൈമൺഅലക്‌സ്,സൂരജ് രവി,പ്രൊഫ. ശശികുമാർ,രാജേഷ് സഹദേവൻ തുടങ്ങിയവർ പങ്കെടുത്തു.
ക്യാപ്ഷൻ.......ശ്രീനാരായണഗുരു - ഗാന്ധിജി സമാഗമ ശതാബ്ദി ആഘോഷവും സർവ്വമത സമ്മേളനത്തോടനുബന്ധിച്ച് മഹാസമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തപ്പോൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |