SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.35 PM IST

ദേവകിയമ്മയെ ആദരിച്ചു

Increase Font Size Decrease Font Size Print Page
ambala

അമ്പലപ്പുഴ: പത്മശ്രീ ലഭിച്ച കൊല്ലകയി​ൽ ദേവകിഅമ്മയെ കേരള സബർമതി സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ആദരിച്ചു. മുതുകുളം സ്വദേശിനിയായ ദേവകി അമ്മ തന്റെ വീടിനോട് ചേർന്ന 5ഏക്കറോളം സ്ഥലത്ത് സ്വന്തം ശ്രമത്താൽ ഒരു വനം ഉണ്ടാക്കി അപൂർവ സസ്യങ്ങൾ ഉൾപ്പെടെ ഏകദേശം 3000-ലധികം വൃക്ഷങ്ങൾ സംരക്ഷിച്ചു വരുന്നുണ്ട്. സാബർമതി സാംസ്കാരിക വേദി സംസ്ഥാന പ്രസിഡന്റ് ജോസഫ് മാരാരിക്കുളം, കോ ഓർഡിനേറ്റർ രാജു പള്ളിപ്പറമ്പിൽ, ട്രഷറർ എം.ഇ. ഉത്തമക്കുറുപ്പ്, കെ.പി. എസ്.സി നാടകവേദി കൾച്ചറൽ വിഭാഗം പ്രസിഡന്റ് പ്രേംജിത്ത് തുടങ്ങിയവർ ആദരവ് ചടങ്ങി​ൽ പങ്കെടുത്തു.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY