
തുറവൂർ: മനക്കോടം സെന്റ് ജോർജ് ഫോറോന ഇടവകയുടെയും പുത്തൻകാവ്–കളരിക്കൽ ക്ഷേത്ര പരിധിയുടെയും ആഭിമുഖ്യത്തിൽ വികസന സദസ്സ് സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നു വിജയിച്ച ജനപ്രതിനിധികളെ പങ്കെടുപ്പിച്ചാണ് പരിപാടി നടന്നത്. ഫോറോന വികാരി ഫാദർ ആന്റണി തട്ടകത്ത് അധ്യക്ഷത വഹിച്ചു. ഫാദർ ഡോ. സ്റ്റീഫൻ പുന്നക്കൽ ഉദ്ഘാടനം നിർവഹിച്ചു. ഫാദർ വർഗീസ് ചെറിയശ്ശേരി, ഫാദർ ലീനോസ് പണിക്കവീട്ടിൽ, ഫാദർ സെബാസ്റ്റ്യൻ പുന്നക്കൽ, മദർ മരിയ ജോൺ, എഡ്വേർഡ് പുത്തൻവീട്ടിൽ, കുഞ്ഞുമോൻ ചേനപറമ്പിൽ, തോമസ് മരത്തിങ്കൽ, ജോർജ് കടേപറമ്പിൽ, ഹെഫിൻ കുന്നേൽ, സാരുൺ പല്യതറ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
