SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.32 PM IST

റിനൈ മെഡിസിറ്റിയിൽ അത്യാധുനിക ബൈപ്ലെയ്ൻ കാത്ത്ലാബ്

Increase Font Size Decrease Font Size Print Page
d

കൊച്ചി: റിനൈ മെഡിസിറ്റി ആശുപത്രിയിൽ അത്യാധുനിക ബൈപ്ലെയിൻ കാത്ത്ലാബ് ഉദ്ഘാടനം ചെയ്തു. സംയോജിത നിർമ്മിതബുദ്ധി ഉപയോഗപ്പെടുത്തിയുള്ള ഈ അത്യാധുനിക സംവിധാനത്തോടെ സമഗ്ര ഇന്റവെൻഷണൽ റേഡിയോളജി സേവനങ്ങൾ റിനൈ മെഡിസിറ്റിയിൽ ലഭ്യമാകും.

പുതിയ ബൈപ്ലെയിൻ കാത്ത്‌ലാബിൽ ഒരേ സമയം രണ്ട് ദിശകളിൽനിന്നും തത്സമയ സ്‌കാൻ ദൃശ്യങ്ങളിലൂടെ തലച്ചോർ, രക്തക്കുഴലുകൾ, കരൾ, വൃക്ക പ്രൊസ്റ്റേറ്റ്, തൈറോയ്ഡ്, ഗർഭാശയ ഹൈബ്രോയ്ഡുകൾ, എൻഡോമെട്രിയോസിസ്, സ്തനരോഗങ്ങൾ, വിവിധ കാൻസറുകൾ, വെരിക്കോസ് വെയിൻ ഗർഭസ്ഥ ശിശുക്കളിലെ ചില രോഗങ്ങൾ, വേദന എന്നിവ ഉൾപ്പെടെ വിവിധ രോഗങ്ങൾക്ക് സൂചിദ്വാരത്തിലൂടെ സുരക്ഷിതവും ഫലപ്രദവുമായ ചികിത്സ ഉറപ്പാക്കുവാൻ സാധിക്കുമെന്നതാണ് പ്രത്യേകത.

ലോകോത്തര നിലവാരത്തിലുള്ള മികച്ച ചികിത്സ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുമെന്ന് സി.ഇ.ഒ ആൻഡ് മാനേജിംഗ് ഡയറക്ടർ കൃഷ്ണദാസ് പോളക്കുളത്ത് അറിയിച്ചു. ഉദ്ഘാടനത്തിൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത്, വൈസ് പ്രസിഡന്റ് സിജോ.വി. ജോസഫ് എന്നിവരും പങ്കെടുത്തു.

TAGS: BUSINESS, RINAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.