കൊല്ലം: അടുത്ത അദ്ധ്യയന വർഷം തന്നെ കൊല്ലത്ത് ഇ.എസ്.ഐ മെഡിക്കൽ കോളേജ് ആരംഭിക്കാനുള്ള ഇ.എസ്.ഐ കോർപ്പറേഷന്റെ ശ്രമം സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഗുരുതര കൃത്യവിലോപത്തിൽ തകർന്നു. കോർപ്പറേഷൻ നിരന്തരം ആവശ്യപ്പെട്ടിട്ടും സംസ്ഥാന ആരോഗ്യവകുപ്പ് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് വിവിധ കാരണങ്ങൾ പറഞ്ഞ് നിഷേധിക്കുകയായിരുന്നു.
വരുന്ന അദ്ധ്യയന വർഷം പുതിയ മെഡിക്കൽ കോളേജുകൾക്കുള്ള അനുമതിക്കായി നാഷണൽ മെഡിക്കൽ കമ്മിഷൻ അപേക്ഷ ക്ഷണിച്ചിരുന്നു. കഴിഞ്ഞമാസം 28 ആയിരുന്നു അവസാന തീയതി. ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിൽ മെഡിക്കൽ കോളേജിന് അപേക്ഷ നൽകാൻ ഇ.എസ്.ഐ കോർപ്പറേഷൻ സംസ്ഥാന സർക്കാരിനോട് കഴിഞ്ഞമാസം 9ന് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. ഇതുപ്രകാരം സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നുള്ള സംഘം ഇ.എസ്.ഐ ആശുപത്രിയിൽ പരിശോധന നടത്തിയ ശേഷം പോരായ്മകൾ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ചപ്പോൾ തന്നെ പോരായ്മകൾ പരിഹരിക്കാൻ ഇ.എസ്.എസ്,ഐ കോർപ്പറേഷനുമായി ചർച്ച നടത്താമായിരുന്നു. എന്നാൽ കഴിഞ്ഞ 22ന് വകുപ്പ് മന്ത്രിക്ക് ലഭിച്ച ഫയൽ 25ന് മാത്രമാണ് ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് കൈമാറിയത്. എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകാൻ പോരായ്മകൾ പരിഹരിക്കണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ഇ.എസ്.ഐ കോർപ്പറേന് 25ന് കത്ത് നൽകിയെങ്കിലും വേണ്ടത്ര ഗൗരവം കത്തിനുണ്ടായിരുന്നില്ല.
......................................
ആരോഗ്യ വകുപ്പിന്റെ വീഴ്ചകൾ
പോരായ്മകൾ വൈകാതെ പരിഹരിക്കാമെന്ന് ഇ.എസ്.ഐ കോർപ്പറേഷൻ 26ന് ആരോഗ്യ വകുപ്പിന് സത്യവാങ്മൂലം നൽകി, പ്രതികരിച്ചില്ല
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയായ ജനുവരി 28ന് ഇ,എസ്.ഐ ഡയറക്ടർ പോരായ്മ പരിഹരിക്കാമെന്ന സ്വന്തം സത്യവാങ്മൂലം നൽകി, ആരോഗ്യവുപ്പ് അനങ്ങിയില്ല
അപേക്ഷ സമർപ്പിക്കാനുള്ള സമയം നാഷണൽ മെഡിക്കൽ കമ്മിഷൻ ഈമാസം 3 വരെ നീട്ടി, ആരോഗ്യവകുപ്പ് മൈൻഡ് ചെയ്തില്ല
കഴിഞ്ഞമാസം 27 മുതൽ ഈമാസം 3 വരെ ഫയൽ ആരോഗ്യ വകുപ്പ് മന്ത്രിയുടെ മുന്നിൽ
ഇ.എസ്.ഐ മെഡി. കോളേജ്
600 കോടിയുടെ പദ്ധതി
ആദ്യഘട്ടത്തിൽ 50 സീറ്റ്
പകുതി സീറ്റ്ഇ.എസ്.ഐ അംഗങ്ങളുടെ മക്കൾക്ക്
ഇ.എസ്.ഐ ക്വാട്ടയിൽ പ്രതിവർഷ ഫീസ് 24,000 രൂപ
മെഡി. കോളേജ് വോൽ ചികിത്സാ സൗകര്യം ഉയരും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |