SignIn
Kerala Kaumudi Online
Wednesday, 22 April 2026 11.12 PM IST

അറിവുകളും കൗതുകവും നിറച്ച് മഹാരാജാസിലെ പ്രദർശനം

Increase Font Size Decrease Font Size Print Page
g

കൊച്ചി: കാഴ്ചപരിമിതർക്കായി സെൻസറുള്ള ഊന്നുവടിയും കണ്ണടയും. ചെടികളുടെയും പൂവുകളുടെയും ക്രോസ് സെക്ഷനെടുക്കാനുള്ള ചെറുയന്ത്രം മൈക്രോടോം, പ്രകൃതിയോടിണങ്ങി ജീവിക്കാനുള്ള പൊടിക്കൈകൾ... എറണാകുളം മഹാരാജാസ് കോളേജിന്റെ 150-ാം വാർഷികത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഒരുക്കിയ 'സാഗ പ്ലാന്റോരമ" പ്രദർശനം ശ്രദ്ധയാകർഷിക്കുന്നു. കാഴ്ചപരിമിതർക്കായി പുതിയ ഉപകരണങ്ങൾ അവതരിപ്പിച്ചത് ഭൗതികശാസ്ത്ര വിദ്യാർത്ഥികളാണ്. മുന്തിരി വലിപ്പത്തിലുള്ള കുഞ്ഞൻ നാടൻ തക്കാളിയും ഇലകൾ പതിറ്റാണ്ടുകളോളം സ്റ്റഫ് ചെയ്ത് സൂക്ഷിക്കാനുള്ള ലളിത വിദ്യകളും സസ്യശാസ്ത്ര വിഭാഗത്തിന്റെ പ്രദർശനത്തിലുണ്ട്. വിവിധ കൃഷിരീതികളും കാലഹരണപ്പെടാൻ സാദ്ധ്യതയുള്ള ചെടികളും പ്രദർശനത്തിൽ പരിചയപ്പെടുത്തി.

സസ്യശാസ്ത്രം, ജന്തുശാസ്ത്രം, പൊളിറ്റിക്കൽ സയൻസ്, രസതന്ത്രം, ഭൗതികശാസ്ത്രം എന്നീ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കാളികളായി. ഉപയോഗ രീതികളും വിശദമായ അറിവുകളും പകർന്ന് നൽകാൻ പ്രദർശനത്തിന് നേതൃത്വം നൽകുന്ന അദ്ധ്യാപകരും വിദ്യാർത്ഥികളും സന്നിഹിതരാണ്. വിദ്യാർത്ഥികളുടെ സംരംഭക കഴിവുകൾ വ്യക്തമാക്കുന്ന പ്രദ‌‌ർശനം ഇന്നും തുടരും.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.