
പെരുനാട്: മദ്യപിക്കുന്നത്തിന് വെള്ളം ആവശ്യപ്പെട്ടിട്ട് നൽകാതിരുന്നതിനെ തുടർന്ന് മദ്ധ്യവയസ്കന്റെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചു. പ്രതിയെ പെരിനാട് പൊലീസ് പിടികൂടി. അത്തിക്കയം ചെമ്പനോലി സ്വദേശിയായ ഈട്ടിക്കൽ വീട്ടിൽ ദേവസ്യയാണ് (56) അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയായിരുന്നു സംഭവം. പ്രതിക്ക് മദ്യപിക്കാൻ വെള്ളം ചോദിച്ചിട്ട് കൊടുത്തില്ലെന്ന കാരണത്താൽ സുഹൃത്തുമായി റോഡരികിൽ സംസാരിച്ച് നിന്നിരുന്ന ഗൃഹനാഥനെ പിന്നിൽ നിന്നെത്തി വെട്ടുകത്തിക്ക് തലയ്ക്ക് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ മടമന്തണ്ണിൽ നിന്നാണ് പൊലീസ് സംഘം പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |