
ആലപ്പുഴ: കേരള പൊലീസ് ഓഫീസഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ജില്ലാ സെക്രട്ടറി സി.ആർ. ബിജു ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന് കൈമാറി നിർവഹിച്ചു. അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എൻ. രാജേഷ്, ആലപ്പുഴ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ബി. പങ്കജാക്ഷൻ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എസ്.ബിനു, കേരള പൊലീസ് ഓഫീസഴ്‌സ് അസോസിയേഷൻ ജില്ലാ ട്രഷറർ എൻ. ഹാഷിർ എന്നിവർ സംസാരിച്ചു. കേരള പൊലീസ് ഓഫീസഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം 10ന് ആലപ്പുഴ കൊമ്മാടി അഞ്ജലി ഓഡിറ്റോറിയത്തിലും കുടുംബസംഗമം എട്ടിന് വൈകിട്ട് 4.30 മുതൽ ആലപ്പുഴ വിജയ പാർക്കിന് വടക്ക് വശമുള്ള പാം ബീച്ച് റിസോർട്ടിലും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
