SignIn
Kerala Kaumudi Online
Saturday, 25 April 2026 2.35 AM IST

ചൂട് പിടിവിട്ടുയരുമ്പോൾ തളിവളപ്രയോഗം വേണ്ട

Increase Font Size Decrease Font Size Print Page

ആലപ്പുഴ: തളിവളപ്രയോഗത്തിൽ മികച്ച ഫലത്തിന് നിർദ്ദേശങ്ങളുമായി കീടനിരീക്ഷണ കേന്ദ്രം. ചൂട കൂടി നിൽക്കുന്ന സമയത്ത് തളിവള പ്രയോഗം നടത്തരുതെന്നും രാവിലെ 6മുതൽ 9 വരെയും വൈകുന്നേരം 4.30 മുതൽ 6.30 വരെയുമുള്ള സമയമാണ് ഇപ്പോഴത്തെ കാലാവസ്ഥയിൽ തളിവളപ്രയോഗത്തിന് അനുകൂലമെന്നും കീട നിരീക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടർ അറിയിച്ചു.

32 ഡിഗ്രി സെൽഷ്യസിൽ താഴ്ന്ന താപനില, 70-​80 ശതമാനം വരെ ആപേക്ഷിക ആർദ്രത, കാറ്റിന്റെ വേഗത മണിക്കൂറിൽ അഞ്ച് കി.മീ. താഴെ എന്നീ കാലാവസ്ഥാഘടകങ്ങളാണ് വളപ്രയോഗത്തിന് അനുയോജ്യം.
തളിവളങ്ങൾ പ്രയോഗിക്കുമ്പോൾ പാടങ്ങളിൽ രണ്ട് സെ.മീ ഉയരത്തിൽ 24 മണിക്കൂർ സമയം വെള്ളം നിലനിർത്തണം. വെള്ളത്തിൽ പൂർണ്ണമായും ലയിക്കുന്ന സ്വഭാവമുള്ളവയും കുറഞ്ഞ തോതിലുള്ള ലവണ സൂചികയുള്ളവയുമായ വളക്കൂട്ടുകൾ മാത്രമേ തിരഞ്ഞെടുക്കാവൂ.


ചൂട് കൂടുമ്പോൾ
 ചൂടു കൂടുമ്പോൾ ഇലകളിലെ സൂക്ഷ്മരന്ധ്രങ്ങൾ അടയും

 ഇലകളിലൂടെയുള്ള മൂലക ആഗിരണം തടസ്സപ്പെടും

 തീരെ ഉണങ്ങിക്കിടക്കുന്ന പാടങ്ങളിൽ തളിവളപ്രയോഗം നടത്തരുത്

 തളിക്കാനുപയോഗിക്കുന്ന വെള്ളത്തിന്റെ പി.എച്ച് 5.5നും ​ 6.5 നും ഇടയിലായിരിക്കണം

 അധിക അമ്ലതയോ ലവണാംശമോ ഉള്ള വെള്ളം ഉപയോഗിക്കരുത്

തളിവളങ്ങൾക്കൊപ്പം കീട​കുമിൾ നാശിനികൾ ചേർത്തു തളിക്കുമ്പോൾ പരസ്പര പൂരകത്വം ഉറപ്പാക്കണം. പൂവിടുന്ന സമയത്ത് ഒരു തരത്തിലുള്ള സ്‌പ്രേയിംഗും നടത്താൻ പാടില്ല

- പ്രോജക്ട് ഡയറക്ടർ, കീടനിരീക്ഷണ കേന്ദ്രം

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.