കൊല്ലം: വിജ്ഞാനകേരളം ജില്ലാതല മെഗാ തൊഴിൽമേള നാളെ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജിൽ നടക്കും. മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. 66,000 തൊഴിലവസരങ്ങളാണ് ലഭ്യമാക്കുന്നത്. ചാത്തന്നൂർ എം.ഇ.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി, കരുനാഗപ്പള്ളി കോളജ് ഒഫ് എൻജിനീയറിംഗ്, ടി.കെ.എം കോളജ് ഒഫ് എൻജിനീയറിംഗ്, പെരുമൺ എൻജിനീയറിംഗ് കോളജ്, പത്തനാപുരം എൻജിനീയറിംഗ് കോളജ് എന്നിവിടങ്ങളിലും ജോബ് ഡ്രൈവിന്റെ ഭാഗമായി ഓൺലൈൻ അഭിമുഖങ്ങൾ നടക്കും. പ്രാദേശിക തൊഴിൽ അവസരങ്ങൾക്കുള്ള അഭിമുഖങ്ങൾ പ്രധാന വേദിയായ കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിലുമാണ് നടത്തുന്നത്. പ്ലസ് ടു മുതൽ ഉയർന്ന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക്: ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന തൊഴിൽ കേന്ദ്രങ്ങൾ, ബ്ലോക്ക്, മുനിസിപ്പാലിറ്റി തലത്തിൽ പ്രവർത്തിക്കുന്ന ജോബ് സ്റ്റേഷൻ. www.knowledgemission.kerala.gov.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
