
കൊല്ലം : തിരുവനന്തപുരം പ്രിസൈസ് നേത്രരോഗ ആശുപത്രിയുടെ നേതൃത്വത്തിൽ വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിരരോഗ നിർണയവും നടന്നു. ഇത്തിക്കരബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.റിതിൻ ഉദ്ഘാടനം ചെയ്തു. ഒഫ്താമോളജി കൺസൾട്ടന്റ് ഡോ. ശ്രുതിയുടെ നേതൃത്വത്തിൽ രോഗികളെ പരിശോധിച്ചു. പ്രിസൈസ് കണ്ണാശുപത്രി ജനറൽ മാനേജർ ശരത്, മാർക്കറ്റിംഗ് മാനേജർ ശ്യാം എന്നിവർ സംസാരിച്ചു. സ്നേഹാശ്രമം കുടുംബാംഗങ്ങൾക്ക് തിമിര ശസ്ത്രക്രിയയും കണ്ണടകളും മരുന്നുകളും പ്രിസൈസ് സൗജന്യമായി നൽകും. സ്നേഹാശ്രമം ഡയറക്ടർ പത്‌മാലയം ആർ.രാധാകൃഷ്ണൻ, വർക്കിംഗ് ചെയർമാൻ തിരുവോണം രാമചന്ദ്രൻ പിള്ള, സെക്രട്ടറി പി.എം. രാധാകൃഷ്ണൻ, കെ.എം. രാജേന്ദ്രകുമാർ, പള്ളിക്കൽ മോഹൻ, ബി. സുനിൽകുമാർ, ഡോ.രവിരാജ്, മാനേജർ മൈത്രി എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
