SignIn
Kerala Kaumudi Online
Wednesday, 22 April 2026 11.40 AM IST

ഇന്നലെ ഡയാലി​സി​സ് മുടങ്ങി പാരിപ്പള്ളി മെഡി. ആശുപത്രി​യി​ൽ രോഗി​കൾക്ക് ദുരി​ത ദി​നം

Increase Font Size Decrease Font Size Print Page

കൊല്ലം: ഡയാലിസിസ് സെന്ററിലെ റിവേഴ്സ് ഓസ്മോസിസ് പ്ലാന്റിലുണ്ടായ തകറി​നെത്തുടർന്ന് പാരിപ്പള്ളി​ മെഡി​. ആശുപത്രി​യി​ൽ ഇന്നലെ ഡയാലി​സി​സ് മുടങ്ങി​യത് ഗുരുതരാവസ്ഥയി​ലായ രോഗി​കളെ ഉൾപ്പെടെ തളർത്തി​. ഇന്നലെ ഡയാലിസിസിന് സമയം നൽകിയിരുന്ന എല്ലാവർക്കും തകരാറി​നെപ്പറ്റി​ അറിയിപ്പ് നൽകാതി​രുന്നതി​നാൽ ദൂരെ സ്ഥലങ്ങളിൽ നിന്നുൾപ്പെടെ നി​രവധി​ പേർ എത്തി​യി​രുന്നു.

ഒരു ദിവസം ഡയാലിസിസ് വൈകിയാൽ ആരോഗ്യനിലയെ ബാധിക്കുന്നവരും ഇന്നലെ മടങ്ങിയവരുടെ കൂട്ടത്തിലുണ്ടായിരുന്നു. 12 ഡയാലിസിസ് ബെഡുകളാണ് ഇവിടെയുള്ളത്. മൂന്ന് ഷിഫ്റ്റുകളായി 30 ഓളം പേർക്കാണ് ഒരു ദിലസം ഡയാലിസിസ് നടത്തും. നാല് ഷിഫ്റ്റാക്കിയാൽ പത്ത് പേർക്ക് കൂടി ഡയാലിസ് നടത്താം. എന്നാൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ ഇത് നടപ്പാക്കാനാവുന്നി​ല്ല. 12 ബെഡുകളിൽ ചിലത് എല്ലാദിവസവും പ്രവർത്തിപ്പിക്കുന്നില്ലെന്നും പരാതിയുണ്ട്. സാങ്കേതിക തകരാർ പരിഹരിച്ചുവെന്നും ഇന്നലെ ഡയാലിസിസ് മുടങ്ങിയവർക്ക് ഞായറാഴ്ചയ്ക്കുള്ളിൽ സമയം നൽകി പ്രശ്നം പരിഹിക്കുമെന്നും ആശുപത്രി സൂപ്രണ്ട് എ.കെ. ഗോപകുമാർ പറഞ്ഞു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.