SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.39 PM IST

കർഷക മോർച്ച ജില്ലാ കമ്മിറ്റി

Increase Font Size Decrease Font Size Print Page
06-bjp-pta-jilla

പത്തനംതിട്ട: കേന്ദ്ര ബഡ്‌ജറ്റ് കാർഷിക മേഖലയ്ക്ക് ഉണർവേകുന്നതാണെന്ന് കർഷക മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജി രാഘവൻ. മോർച്ച ജില്ലാ കമ്മിറ്റി വാർഷികയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എം.വി.രൻജിത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഗോപൻ പുല്ലാട് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കോ ഓഡിനേറ്റർ രവീന്ദ്രവർമ്മ അംബാനിലയം പ്രമേയം അവതരിപ്പിച്ചു. സോഷ്യൽ മീഡിയ സ്റ്റേറ്റ് കോ ഓഡിനേറ്റർ വിനോദ് വാസുദേവ് സംസാരിച്ചു. സ്‌പൈസസ് ബോർഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ഷാജി രാഘവനെ ചടങ്ങിൽ ആദരിച്ചു.

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY