SignIn
Kerala Kaumudi Online
Sunday, 10 May 2026 11.46 AM IST

ലോകകപ്പിന് ജയത്തോടെ തുടക്കമിട്ട് വെസ്റ്റിന്‍ഡീസ്; സ്‌കോട്‌ലാന്‍ഡിനെ 35 റണ്‍സിന് വീഴ്ത്തി

Increase Font Size Decrease Font Size Print Page
wi-vs-sco

കൊല്‍ക്കത്ത: ട്വന്റി 20 ലോകകപ്പിന്‍ ജയത്തോടെ തുടക്കം കുറിച്ച് മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റിന്‍ഡീസ്. സ്‌കോട്‌ലാന്‍ഡിനെ 35 റണ്‍സിനാണ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടിയപ്പോള്‍ സ്‌കോട്ടിഷ് മറുപടി 18.5 ഓവറില്‍ 187 റണ്‍സിന് അവസാനിച്ചു. തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ വിന്‍ഡീസ് ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്മയര്‍ ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

വിജയലക്ഷ്യം പിന്തുടര്‍ന്ന സ്‌കോട്‌ലാന്‍ഡിന് വേണ്ടി 24 പന്തില്‍ 42 റണ്‍സ് നേടിയ ക്യാപ്റ്റന്‍ റിച്ചി ബെറിംഗ്ടണ്‍ ആണ് ടോപ് സ്‌കോറര്‍. ടോം ബ്രൂസ് 35(28) മാത്രമാണ് പിന്നീട് ബാറ്റിംഗ് നിരയില്‍ പിടിച്ചുനിന്നത്. വിന്‍ഡീസിന് വേണ്ടി റൊമാരിയോ ഷെപ്പേര്‍ഡ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജേസണ്‍ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റുകളും ഷമാര്‍ ജോസഫ്, ഗൂഡകേശ് മോട്ടി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനായി 36 പന്തുകളില്‍ നിന്ന് ആറ് സിക്‌സറുകളും രണ്ട് ബൗണ്ടറിയും ഉള്‍പ്പെടെ ഷിംറോണ്‍ ഹെറ്റ്മയര്‍ 64 റണ്‍സ് നേടി. ഷെര്‍ഫേന്‍ റുതര്‍ഫോര്‍ഡ് 26(13), റോവ്മാന്‍ പവല്‍ 24(14), ബ്രാന്‍ഡണ്‍ കിംഗ് 35(30), എന്നിവരും ബാറ്റിംഗില്‍ തിളങ്ങി.

TAGS: NEWS 360, SPORTS, WI VS SCO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.