കൊല്ലം: ആശ്രാമം ഇ.എസ്.ഐ മെഡിക്കൽ കോളേജ് ആരംഭിക്കാൻ സാങ്കേതിക കാരണം പറഞ്ഞ് അനുമതി നിഷേധിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്ന് യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ.അസീസ് പറഞ്ഞു. യു.ടി.യു.സി കളക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ടി.യു.സി ജില്ലാ പ്രസിഡൻറ് ഇടവനശ്ശേരി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ബാബു ദിവാകരൻ, സെക്രട്ടറി ടി.സി. വിജയൻ, ട്രഷറർ മനോജ് മോൻ, ജില്ലാ സെക്രട്ടറി ടി.കെ. സുൽഫി, ആർ.എസ്.പി ജില്ല സെക്രട്ടറി കെ.എസ്. വേണുഗോപാൽ, സജി ഡി.ആനന്ദ്, ബിജു ലക്ഷ്മികാന്തൻ, കൈപ്പുഴ വി.റാംമോഹൻ, കുരീപ്പുഴ മോഹനൻ, ഇളംകുളം വേണുഗോപാൽ, ബാബു ഹനീഫ്, സജീവ് കുമാർ, എൻ. നൗഷാദ്, ആർ. സുനിൽ, അജിത്ത് അനന്തകൃഷ്ണൻ, സദു പള്ളിത്തോട്ടം, ആർ. അജിത് കുമാർ, എൽ. ബീനാ, ശ്രീദേവി, രാഗി, സുശീല എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
