SignIn
Kerala Kaumudi Online
Sunday, 08 February 2026 3.02 PM IST

കാർ മതിലിൽ ഇടിച്ചുകയറി എൻജിനിയറിംഗ് വിദ്യാർഥി മരിച്ചു

Increase Font Size Decrease Font Size Print Page
vbb

ഹരിപ്പാട്: കാർ നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചു കയറി എൻജിനിയറിംഗ് വിദ്യാർഥി മരിച്ചു. കായംകുളം ചിറക്കടവം രേവതിയിൽ അശ്വിൻ (19)ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ തൃക്കുന്നപ്പുഴ-വലിയഴീക്കൽ തീരദേശ റോഡിൽ ആറാട്ടുപുഴ വട്ടച്ചാൽ ഭാഗത്തുവെച്ചാണ് അപകടം. തൃക്കുന്നപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അശ്വിനെ ഉടൻ തന്നെ കായംകുളം കരീലക്കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും സാരമായി പരിക്കേറ്റു. നൂറനാട്പാറ്റൂർ ശ്രീബുദ്ധ എൻജിനിയറിംഗ് കോളജിലെ രണ്ടാം വർഷ ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർഥിയാണ് അശ്വിൻ. അച്ഛൻ: ലെവകുമാർ (ബി.എസ്.എൻ.എൽ. എൻജിനിയർ, സേലം). അമ്മ: സിന്ധു. (മാനേജർ എസ്.ബി.ഐ, തിരുവനന്തപുരം). സഹോദരൻ: അമൽ. സംസ്‌കാരം പിന്നീട്.

TAGS: OBIT, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.