
ചവറ: കാണാതായ യുവാവിനെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പന്മന നെറ്റിയാട് അശോകഭവനത്തിൽ പരേതനായ കൊച്ചുനാണുവിന്റെയും രാധയുടെയും മകൻ അജയനാണ് (47- അമ്പിളി) മരിച്ചത്. കഴിഞ്ഞ 20 മുതൽ ഇയാളെ കാണാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ ചവറ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടക്കുന്നതിനിടെ, പന്മന മീടാപ്പള്ളിയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നു ദുർഗന്ധം വ്യാപിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ അജയനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസെത്തി മൃതദേഹം പാരിപ്പള്ളി മെഡി. ആശുപത്രിയിലേക്കു മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |