SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.32 PM IST

ആക്രിക്കടയിൽ തീപിടിത്തം

Increase Font Size Decrease Font Size Print Page
fire

ചങ്ങനാശേരി: വണ്ടിപ്പേട്ടയിൽ മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആക്രിക്കടയിൽ തീപിടിത്തം.
ചങ്ങനാശേരി സ്വദേശി സാജന്റെ ഉടമസ്ഥതയിലുള്ളതാണ് ആക്രിക്കട. ചങ്ങനാശേരി, തിരുവല്ല, കോട്ടയം എന്നിവിടങ്ങളിൽ നിന്നുള്ള അഗ്‌നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. സേനയുടെ സമയോചിതമായ ഇടപെടലിൽ തീ കൂടുതൽ ഇടങ്ങളിലേക്ക് പടരുന്നത് തടയാനായി. നഗരസഭ ചെയർമാൻ ജോമി ജോസഫ്, വാർഡ് കൗൺസിലർ ജിനി സജ്ജാദ് എന്നിവർ സംഭവസ്ഥലത്തെത്തിയിരുന്നു.

TAGS: LOCAL NEWS, KOTTAYAM, FIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY