SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.32 PM IST

പ്രതി​ഷേധി​ച്ച് കൊടി​ക്കുന്നി​ൽ

Increase Font Size Decrease Font Size Print Page

കൊല്ലം: നെൽ കർ​ഷ​കർ​ക്കു​ള്ള കേ​ര​ള​ത്തി​ന്റെ പ്രോ​ത്സാ​ഹ​ന ബോ​ണ​സി​നെ​തി​രാ​യ കേ​ന്ദ്ര സർ​ക്കാർ നി​ലപാടി​ൽ കൊടി​ക്കു​ന്നിൽ സു​രേ​ഷ് എം​.പി പ്രതി​ഷേധി​ച്ചു. ഇ​ത് കർ​ഷ​ക വി​രു​ദ്ധ തീ​രു​മാ​ന​മാ​ണ്. കാർ​ഷി​ക ദു​രി​ത​ത്തോ​ടും ഭ​ക്ഷ്യ​സു​ര​ക്ഷ​യോ​ടും കേ​ന്ദ്ര സർ​ക്കാ​രി​ന്റെ പൂർണ​മാ​യ അ​സ​ഹി​ഷ്​ണു​ത​യെ തു​റ​ന്നു​കാ​ട്ടു​ന്നു​. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, വി​ള​വ് കു​റ​യൽ, വർ​ദ്ധി​ച്ചു​വ​രു​ന്ന ഇൻ​പു​ട്ട് ചെ​ല​വു​കൾ, ആ​വർ​ത്തി​ച്ചു​ള്ള വി​ള​നാ​ശം എ​ന്നി​വ കാ​ര​ണം കേ​ര​ള​ത്തി​ലെ ​ പ്ര​ത്യ​കി​ച്ച് കു​ട്ട​നാ​ട്ടി​ലെ നെൽ​കർ​ഷ​കർ ക​ടു​ത്ത വെ​ല്ലു​വി​ളി​കൾ നേ​രി​ടു​ന്ന സ​മ​യ​ത്ത് വർ​ദ്ധി​ച്ച നെ​ല്ല് ഉത്പാ​ദ​ന​ത്തെ 'സാ​മ്പ​ത്തി​ക ബാ​ദ്ധ്യ​ത' ആ​യി മു​ദ്ര​കു​ത്താ​നു​ള്ള കേ​ന്ദ്ര​ത്തി​ന്റെ ശ്ര​മം വ​ള​രെ​യ​ധി​കം പ്രതി​ഷേധാർഹമാണ്. ഭ​ക്ഷ്യ​സു​ര​ക്ഷ​യെ ഒ​രു ബാദ്ധ്യയ​ത​യാ​യി ക​ണ​ക്കാ​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​വും പി​ന്തി​രി​പ്പൻ ന​യസ​മീ​പ​ന​വുമാണ്. നെൽ​കർ​ഷ​കർ​ക്കു​ള്ള കേ​ര​ള​ത്തി​ന്റെ പി​ന്തു​ണ സം​വി​ധാ​ന​ത്തെ ദുർ​ബ​ല​പ്പെ​ടു​ത്താ​നു​ള്ള ഏ​തൊ​രു നീ​ക്ക​ത്തെ​യും കോൺ​ഗ്ര​സ് എ​തിർ​ക്കുമെന്നും എം.​പി പ​റ​ഞ്ഞു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY