
അമ്പലപ്പുഴ: മുക്കയിൽ - വെട്ടിക്കരി പാലങ്ങളുടെയും റോഡിന്റെയും നിർമ്മാണത്തിന് തുടക്കമായി. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ അഞ്ച്, 6, 10 എന്നീ വാർഡുകൾ സംഗമിക്കുന്ന മുക്കയിൽ ഭാഗത്താണ് കാർഷിക മേഖലക്ക് ഏറെ സഹായകരമാകുന്ന പാലങ്ങളുടെയും റോഡിന്റെയും നിർമ്മാണം. 900 ഏക്കറിലധികം വരുന്ന വെട്ടിക്കരി, നാലുപാടം പാടശേഖരങ്ങളെ വേർതിരിക്കുന്ന തോടിന് കുറുകെ 1.33 കോടി രൂപ ചെലവിൽ വെട്ടിക്കരി പാലവും റോഡും, നാലുപാടത്തിൻ്റെ പടിഞ്ഞാറു ഭാഗത്തുള്ള തോടിന് കുറുകെ 61 ലക്ഷം രൂപ ചെലവിൽ മുക്കയിൽ പാലവുമാണ് ആകെ 1.94 കോടി രൂപ ചെലവിൽ പൂർത്തിയാക്കുക. എച്ച് .സലാം എം .എൽ .എ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
