SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.50 PM IST

സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തിരിച്ച് നൽകും:  എ.പി.അനിൽകുമാർ എം.എൽ.എ

Increase Font Size Decrease Font Size Print Page
s
കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന നവജീവന യാത്രക്ക് മലപ്പുറം സിവിൽ സ്റ്റേഷനിൽ നൽകിയ സ്വീകരണം എ.പി അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം: കഴിഞ്ഞ പത്തുവർഷത്തെ ഇടതു ഭരണത്തിൽ ജീവനക്കാരുടെ കവർന്നെടുത്ത ആനുകൂല്യങ്ങളും അവകാശങ്ങളും യു.ഡി.എഫ് അധികാരത്തിൽ വന്നാൽ തിരിച്ച് നൽകുമെന്നും സംതൃപ്തമായ സിവിൽ സർവ്വീസ് എന്നതാണ് യു.ഡി.എഫ് സർക്കാരുകളുടെ മുഖമുദ്രയെന്നും എ.പി.അനിൽകുമാർ എം.എൽ.എ പറഞ്ഞു. പരിഷ്‌കരിച്ച ശമ്പളം 2024 ജൂലായ് മാസത്തിൽ പ്രാബല്യത്തിൽ വരേണ്ടതാണ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വൈകി പ്രഖ്യാപിച്ച ശമ്പള പരിഷ്‌കരണ കമ്മീഷന് ഓഫീസ് അടക്കുള്ള പ്രാഥമിക സൗകര്യങ്ങൾ പോലും ഇതുവരെ അനുവദിച്ചിട്ടില്ല. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് പറഞ്ഞ് തുടർഭരണം നേടിയവർ ജീവനക്കാരെ വഞ്ചിക്കുകയാണെന്നും കൂട്ടിച്ചേർത്തു. സിവിൽ സർവ്വീസിന്റെ നിലനിൽപ്പിനായി കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എം ജാഫർഖാൻ നയിക്കുന്ന നവജീവന യാത്രയ്ക്ക് മലപ്പുറം സിവിൽ സ്റ്റേഷനിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സുനിൽ കാരക്കോട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.പി.സുനിൽ, ട്രഷറർ വി.പി.ബോബിൻ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.പി.ഫിറോസ്, ഡി.സി.സി സെക്രട്ടറിമാരായ പി.കെ.നൗഫൽ ബാബു, എം.കെ.മുഹസിൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഖാദർ മേൽമുറി, കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് കെ.എ.സുന്ദരൻ, കെ.ജി.ഒ.യു ജില്ലാ പ്രസിഡന്റ് കെ.പി പ്രശാന്ത്, എസ്.ഇ.യു ജില്ലാ ട്രഷറർ അഹമ്മദ്, സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് ജി.എസ്.ഉമാശങ്കർ, സംസ്ഥാന ഭാരവാഹികളായ കെ.പി.ജാഫർ, സി.വിഷ്ണുദാസ്, ബിനു കോറോത്ത്, എം.ഒ.ഡൈയ്സൺ, പി.എസ്.വിനോദ് കുമാർ, കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ.വി.മനോജ് കുമാർ, ജില്ലാ സെക്രട്ടറി ഷബീറലി മുക്കട്ട, ട്രഷറർ ഹബീബ് തോണിക്കടവൻ, ഗോവിന്ദൻ നമ്പൂതിരി, ആശാ ആനന്ദ്, ഗദ്ദാഫി മൂപ്പൻ, വി.കെ.കൃഷ്ണപ്രസാദ്, ബൈജു ബി.എൻ, എം.എസ്.ഷിബുകുമാർ, നിഷ മോൾ, സലീഖ്.പി.മോങ്ങം, ഷൈജു ചാലിശ്ശേരി, എ.പി.പ്രമേഷ്, കെ.എസ്.ടി.ഡബ്ലു.എ ജില്ലാ കമ്മിറ്റി അംഗം ശ്രീജിത്, മോഹനൻ മുതിരിപ്പറമ്പ്, കെ ശിവപ്രസാദ്, ദിലീപ് പരശവിള പ്രസംഗിച്ചു.

TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY