ചെന്നിത്തല: തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ 'ലഹരി മുക്ത കൗമാരം' പദ്ധതിയുടെ ഭാഗമായി ഇന്ന് 2ന് ചെന്നിത്തല മഹാത്മാ പബ്ലിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ അവബോധന ക്ലാസ് നടക്കും. ചെന്നിത്തല ഗ്രാമപഞ്ചായത്തിലെ മുഴുവൻ എയിഡഡ് സ്‌കൂളുകളിലെയും ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ലഹരി ഉപയോഗത്തിന് എതിരെയുള്ള അവബോധന ക്ലാസിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡന്റ് അജിത ദേവരാജൻ നിർവഹിക്കും. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ദീപാ രാജൻ അദ്ധ്യക്ഷത വഹിക്കും. ആലപ്പുഴ ഡിസ്ട്രിക്റ്റ് ക്രൈം റെക്കോർഡ് ബ്യൂറോ എസ്.ഐ ജയകുമാർ പി.പി ക്ലാസ് നയിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |