SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.43 PM IST

തോലമ്പ്രയിൽ വീണ്ടും പുലിഭീഷണി

Increase Font Size Decrease Font Size Print Page
forest

പേരാവൂർ : ജനവാസ കേന്ദ്രത്തിൽ വീണ്ടും പുലിയെ കണ്ടെന്ന വിവരത്തെ തുടർന്ന് തോലമ്പ്ര പ്രദേശം കടുത്ത ഭീതിയിൽ. തോലമ്പ്ര താറ്റിയാടിലെ ചന്ദ്രമതിയുടെ ഉടമസ്ഥയിലുള്ള റബ്ബർ തോട്ടത്തിൽ പാലെടുക്കാനെത്തിയ സ്ത്രീ തൊഴിലാളികളാണ് പുലിയെ കണ്ടതായി പറയുന്നത്.

മാലൂർ പോരാവൂർ റോഡരികിലുള്ള റബർ തോട്ടത്തിൽ നിന്നും മുകൾ ഭാഗത്തേക്ക് പുലി നടന്നു പോകുകയായിരുവെന്ന് തൊഴിലാളികൾ പറഞ്ഞു. ഇവർ ഉടൻ സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതനുസരിച്ച് വനം വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശവാസികൾക്ക് ജാഗ്രതാനിർദ്ദേശം നൽകുകയും ചെയ്തു.

കഴിഞ്ഞ ഒക്ടോബറിൽ താറ്റിയാട് പ്രദേശത്ത് വളർത്തുനായയെ പുലി പിടിച്ചതിനെ തുടർന്ന് വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY