കരുനാഗപ്പള്ളി: ആയിരം തെങ്ങ് ഗ്രന്ഥശാലയിൽ അക്ഷരകരോൾ, റിപ്പബ്ലിക് സദസ് ,ചിത്രജാലകം, കവിയരങ്ങ് എന്നിവ സംഘടിപ്പിച്ചു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് ജി.പൈകൃഷ്ണൻ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം പ്രിയങ്ക സജിത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിലിന്റെ മികച്ച സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട റിസോഴ്സ് പേഴ്സൺ വിനോദ് റിപ്പബ്ലിക് സദസ് ക്ലാസ് നയിച്ചു. അക്ഷര കരോളിന്റെ ഭാഗമായി കുട്ടികൾ മുതിർന്നവരോടൊപ്പം അക്ഷരഗീതങ്ങൾ ആലപിച്ചുകൊണ്ട് വീടുകൾ സന്ദർശിച്ചു. കുട്ടികളും മുതിർന്നവരും വരച്ച ചിത്രങ്ങൾ ക്യാൻവാസിൽ പകർത്തിയ ചിത്രജാലകത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം നിർവഹിച്ചു. യുവ കവയിത്രി സീമ ലക്ഷ്മിയുടെ നേതൃത്വത്തിൽ നടന്ന കവിയരങ്ങിൽ നിരവധി കവിതകൾ അവതരിപ്പിക്കപ്പെട്ടു. ചൈതന്യ നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ബി. ബിധു, അസോസിയേഷൻ സെക്രട്ടറി എസ്. ശ്യാംകുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി മനോജ് അഴീക്കൽ സ്വാഗതവും ലൈബ്രറിയൻ രാഖി പ്രതീഷ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |