SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.29 PM IST

എൽ.​എ​സ്​.എ​സ്, യു.​എ​സ്​.എ​സ് മാ​തൃ​ക പ​രീ​ക്ഷ

Increase Font Size Decrease Font Size Print Page
2
സി.എം കി​ഡ്‌​സ് എൽ​എ​സ്​എ​സ് യു​എ​സ്​എ​സ് മാ​തൃ​കാ പ​രീ​ക്ഷ

കൊല്ലം: കേ​ര​ള സ്​കൂൾ ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷൻ നാ​ല്, ഏ​ഴ് ക്ലാ​സു​ക​ളി​ലെ കു​ട്ടി​കൾ​ക്കാ​യി സി.എം കി​ഡ്‌​സ് ജി​ല്ലാ​ത​ല മാ​തൃ​കാ​പ​രീ​ക്ഷ ന​ട​ത്തി. പ​ന്ത്ര​ണ്ട് ഉ​പ​ജി​ല്ല​ക​ളി​ലെ 52 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി അ​യ്യാ​യി​ര​ത്തി​ല​ധി​കം കു​ട്ടി​കൾ പ​രീ​ക്ഷയെ​ഴു​തി. വൈ​കിട്ട് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ര​ക്ഷാ​കർ​ത്താ​ക്കൾ​ക്കു​ള്ള ബോ​ധ​വ​ത്​ക​ര​ണ ക്ലാ​സും ക്വി​സ് മ​ത്‌​സ​ര​വും ന​ട​ത്തി.
പ​രീ​ക്ഷ​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്​ഘാ​ട​നം ച​വ​റ ഗ​വ. ഹെ​സ്​കൂ​ളിൽ ഡോ.സു​ജി​ത് വി​ജ​യൻ പി​ള്ള എം​.എൽ​.എ നിർ​വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡന്റ് വി.കെ ആ​ദർ​ശ് കു​മാർ അദ്ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ആർ.ബി.ശൈ​ലേ​ഷ് കു​മാർ,ജി​ല്ലാ എ​ക്‌​സി.ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ.ജെ. ജ​യ​ശ്രീ,ജി.എ​സ്. സ​രി​ത,എ​സ്.ഷൈൻ കു​മാർ,ച​വ​റ ബി.പി.സി കി​ഷോർ കെ.കൊ​ച്ച​യ്യം എ​ന്നി​വർ സം​സാ​രി​ച്ചു. ജി​ല്ലാ ജോ​യിന്റ് സെ​ക്ര​ട്ട​റി രാ​ജീ​വ് ച​ന്ദ്രൻ സ്വാ​ഗ​ത​വും ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി ജോൺ ഫെർ​ണാ​ണ്ട​സ് ന​ന്ദി​യും പ​റ​ഞ്ഞു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY