
പാലോട്: അമ്പതാം വാർഷവും നാടൻ കാർഷിക വിഭവങ്ങളുമായി കർഷകർ പാലോട് മേളയിലെത്തി. മൈലമൂട് പ്രഭാകരൻ നായർ, കള്ളിപാറ റോബിൻസൻ എന്നീ കർഷകരാണ് അരനൂറ്റാണ്ടിനിടെ ഒരു മേള പോലും മുടക്കാതെ നിറസാന്നിദ്ധ്യമാവുന്നത്. സ്വന്തം പുരയിടത്തിലും പാട്ടകൃഷിയിടത്തിലുമായി നാടൻ വിഭവങ്ങൾ കൃഷി ചെയ്യുന്ന ഇരുവരുടെയും കാത്തിരിപ്പാണ് ഓരോ മേളക്കാലവും. അപൂർവ ഇനത്തിൽപ്പെട്ട കാച്ചിൽ,ചേന,ചേമ്പ്,മരച്ചീനി,തെങ്ങിൻ തൈകൾ,മാവിൻ തൈകൾ,വിത്തിനങ്ങൾ മുതലായവയും സ്റ്റാളുകളിലുണ്ട്. മേളയുടെ ആദ്യ രൂപമായ കന്നുകാലിച്ചന്തയെ അനുസ്മരിപ്പിച്ച് കുടിമാടുകളുടെയും തെലുങ്കാന പോത്തുകളുടെയും വില്പനയുമുണ്ട്. കഴിഞ്ഞ ദിവസം ഓല മെടയൽ മത്സരവും മുതിർന്ന പൗരന്മാർക്ക് ആദരവും സംഘടിപ്പിച്ചിരുന്നു. മേളയുടെ മുഖ്യരക്ഷാധികാരി വി.കെ.മധു സമ്മാനദാനം നിർവഹിച്ചു. ചെയർമാൻ ഡി.രഘുനാഥൻ നായർ, ട്രഷറർ പാപ്പനംകോട് അനി എന്നിവർ പങ്കെടുത്തു. ശരീര സൗന്ദര്യ മത്സര വിജയികൾക്ക് ജനറൽ സെക്രട്ടറി എം.ഷെഹനാസ്, കൺവീനർ വി.എസ്.പ്രമോദ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
മേളയിൽ ഇന്ന്
രാവിലെ 10ന് റബർ കർഷക സെമിനാർ,വൈകിട്ട് 5ന് കാവ്യമേള കുരീപ്പുഴ ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ വി.മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്യും. രാത്രി 9.30ന് നാടകം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |