SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.57 PM IST

സതേൺ ഹെൽത്ത് ഫുഡ്‌സ് ഏറ്റെടുത്ത് റിലയൻസ് കൺസ്യൂമർ

Increase Font Size Decrease Font Size Print Page
health-food

കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്‌സ് തമിഴ്‌നാട്ടിലെ പ്രമുഖ ഹെൽത്ത് ഫുഡ് നിർമ്മാതാക്കളായ സതേൺ ഹെൽത്ത് ഫുഡ്‌സിനെ ഏറ്റെടുത്തു. 'മന്ന' എന്ന ഫ്‌ളാഗ്ഷിപ്പ് ബ്രാൻഡിൽ അറിയപ്പെടുന്ന ഈ കമ്പനി ഇരുപത് വർഷത്തിലേറെയായി വൈവിദ്ധ്യമാർന്ന ഭക്ഷ്യ ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനമാണ്.
മന്നയുടെ ഏറ്റെടുക്കൽ റിലയൻസിന്റെ ഫുഡ്‌സ് ആൻഡ് സ്റ്റേപ്പിൾസ് പോർട്ട്‌ഫോളിയോയ്ക്ക് കൂടുതൽ കരുത്താകും. ഉദയം, ഇൻഡിപെൻഡൻസ്, സിൽ എന്നീ ബ്രാൻഡുകൾ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്‌സിന്റെ ശ്രേണിയിൽ ഉണ്ട് .
ബ്രാൻഡിന്റെ പാക്കേജ്ഡ് ഫുഡ്‌സ് പോർട്ട്‌ഫോളിയോയ്ക്ക് കൂടുതൽ ശക്തി നൽകുന്നതോടൊപ്പം ഉപഭോക്താക്കൾക്ക് മികച്ച പോഷകഭക്ഷണം നൽകുന്നതിനും മന്നയുടെ ഏറ്റെടുക്കൽ സഹായിക്കുമെന്ന് റിലയൻസ് കൺസ്യൂമർ പ്രോഡക്ട്‌സ് ഡയറക്ടർ ടി. കൃഷ്ണകുമാർ പറഞ്ഞു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.