
ചേർത്തല:ചേർത്തലയിലെ ശുദ്ധജല വിതരണ പൈപ്പുകൾ നിരന്തരമായി പൊട്ടുന്നത് ഒഴിവാക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന് സി.എഫ്.കെ ജില്ലാ പ്രസിഡന്റ് ജോസഫ് മാരാരിക്കുളം ആവശ്യപ്പെട്ടു.ചേർത്തല താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന കോ–ഓർഡിനേറ്റർ രാജു പള്ളിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ആശാകൃഷ്ണാലയം,ട്രഷറർ എം.ഇ. ഉത്തമകുറുപ്പ്,ആലപ്പി സ്‌നേഹ,പ്രീത വേണു, കലവൂർ വിജയൻ എന്നിവർ സംസാരിച്ചു.
സി.എഫ്.കെ താലൂക്ക് ഭാരവാഹികളായി പി.ജെ.ബെഞ്ചമിൻ (പ്രസിഡന്റ് ),എസ്.എൽ.പുരം സലിം (സെക്രട്ടറി ),കെ.ആർ.കുറുപ്പ് മാരാരിക്കുളം (ട്രഷറർ ),പി.ടി.സുധർമ്മ(വൈസ് പ്രസിഡന്റ്),ഗോപാലകൃഷ്ണൻ പൂപ്പള്ളിക്കാവ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
