SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.35 PM IST

ഉത്സവത്തിന് കൊടിയേറി

Increase Font Size Decrease Font Size Print Page
ambala

അമ്പലപ്പുഴ : കോമന വെളിയിൽക്കാവ് ശ്രീദുർഗ്ഗാ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പ്ലാക്കുടി ഹരിനാരായണൻ നമ്പൂതിരി കൊടിയേറ്റി. ക്ഷേത്രം മേൽശാന്തി ശ്രീജിത്ത് സഹകാർമ്മികനായി. പ്രതിഷ്ഠാ വാർഷികവും ആറാട്ട് മഹോത്സവവും നിത്യപൂജ , ദിവസേന ഉച്ചയ്ക്ക് പ്രസൗമൂട്ട് , നാരായണീയ പാരായണം , ഭാഗവത പാരായണം , തോറ്റം പാട്ട് , പൂമൂടൽ , കുങ്കുമാഭിഷേകം , കളകാഭിഷേകം , ദേശതാലപ്പൊലി , പള്ളിവേട്ട , തിരിചിടുത്തം , ആറാട്ട് എന്നീ ചടങ്ങുകളോടെ 20ന് സമാപിക്കും. ക്ഷേത്രം പ്രസിഡന്റ് രാജു വെളിയിൽ , സെക്രട്ടറി എസ് .സുഭാഷ് കൃഷ്ണാലയം , ഖജാൻജി ബി .പ്രദോഷ് തുടങ്ങിയവർ നേതൃത്വം നൽകും.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY