SignIn
Kerala Kaumudi Online
Saturday, 07 March 2026 12.17 AM IST

കിൻഫ്രയിൽ വി-ഗാർഡ് ഇന്നവേഷൻ ക്യാമ്പസ്

Increase Font Size Decrease Font Size Print Page
c

കൊച്ചി: വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അത്യാധുനിക 'ഇന്നവേഷൻ ക്യാമ്പസി'ന്റെ ഒന്നാംഘട്ടം കാക്കനാട് കിൻഫ്ര-ഇ.എം.സി പാർക്കിൽ പ്രവർത്തനാമാരംഭിച്ചു. വ്യവസായ മന്ത്രി പി. രാജീവ് ക്യാമ്പസിന്റെ സോഫ്റ്റ് ലോഞ്ച് നിർവഹിച്ചു. തൃക്കാക്കര എം.എൽ.എ ഉമ തോമസ് അദ്ധ്യക്ഷയായ ചടങ്ങിൽ വി-ഗാർഡ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ഷീല കൊച്ചൗസേപ്പ്, മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി, ഡയറക്ടറും സി.ഒ.ഒയുമായ വി. രാമചന്ദ്രൻ, എക്സിക്യൂട്ടീവ് ഡയറക്ടർ ആന്റണി സെബാസ്റ്റ്യൻ, വി-ഗാർഡ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ.റീനാ മിഥുൻ ചിറ്റിലപ്പിള്ളി, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ് തുടങ്ങിയവർ പങ്കെടുത്തു.

ആധുനിക ലാബുകളും സുസ്ഥിര നിർമ്മാണ രീതികളും കോർത്തിണക്കിയ വി-ഗാർഡിന്റെ പുതിയ ഇന്നവേഷൻ ക്യാമ്പസ് ഇലക്ട്രോണിക്‌സ് രംഗത്ത് വൻ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.

120കോടിയിലേറെ മുടക്കിൽ മൂന്ന് ഏക്കറിലായി 1,10,338 ചതുരശ്ര അടിയിൽ വ്യാപിച്ചു കിടക്കുന്ന ക്യാമ്പസിന്റെ ഒന്നാം ഘട്ടത്തിൽ ഇലക്ട്രോണിക്‌സ് ആർ ആൻഡ് ഡി ലാബുകൾ, ഐ.ഒ.ടി ലാബ്, റിലയബിലിറ്റി ലാബ്, പ്രോഡക്ട് ഡിസൈൻ സ്റ്റുഡിയോ, ലേണിംഗ് സെന്റർ, കൺസ്യൂമർ ഇൻസൈറ്റ് റൂമുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

നൂതനമായ രൂപകല്പനയിലും സാങ്കേതിക വിദ്യയിലും ഊന്നൽ നൽകി കൂടുതൽ മികവോടെ ഉത്പന്നങ്ങൾ ജനങ്ങളിലേക്കെത്തിക്കുവാൻ ഇന്നവേഷൻ ക്യാമ്പസ് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

TAGS: BUSINESS, KINFRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.