
ചാത്തന്നൂർ: നെടുങ്ങോലം സർവ്വീസ് സഹകരണ ബാങ്കിലെ അഴിമതികൾ അന്വേഷിക്കാൻ സർക്കാരും സഹകരണ വകുപ്പും തയ്യാറകണമെന്ന് യു.ഡി.എഫ് ചിറക്കര മണ്ഡലം പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു. ചിറക്കര,പരവൂർ ,ചാത്തന്നൂർ എന്നിവിടങ്ങളിലെ നൂറുകണക്കിന് നിക്ഷേപകർ പലിശയും മുതലും ലഭിക്കാതെ അലയുകയാണ്. സർക്കാർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ മറ്റൊരു കരുവന്നൂർ ആവർത്തിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. ചാത്തന്നൂർ നിയോജക മണ്ഡലം ചെയർമാൻ പരവൂർ സജീബ് ഉദ്ഘാടനം ചെയ്തു
മണ്ഡലം ചെയർമാൻ സി.ആർ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി പ്രദീഷ് കുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബൈജു ലാൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സത്യദേവൻ, യു.ഡി.എഫ് കൺവീനർ പത്മപാദൻ, ചിറക്കര പാർലമെന്ററി പാർട്ടി ലീഡർ കിരൺ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
