പയ്യാവൂർ: നെടുങ്ങോം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു. രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡാണ് നടന്നത്. സജീവ് ജോസഫ് എം.എൽ.എ പരേഡിൽ സല്യൂട്ട് സ്വീകരിച്ചു. ജനാധിപത്യ ബോധവും മതേതര മൂല്യങ്ങളുമുയർത്തി സഹജീവിസ്‌നേഹവും രാജ്യസേവനവും പ്രാവർത്തികമാക്കി വളരണമെന്നതിന്റെ പ്രാധാന്യം അദ്ദേഹം സേനാംഗങ്ങളായ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തി. എസ്.പി.സി അഡ്വൈസറി കമ്മിറ്റി ചെയർപേഴ്സണും സ്‌കൂൾ മുഖ്യാദ്ധ്യാപികയുമായ പി.എൻ ഗീത, സ്‌കൂൾ പ്രിൻസിപ്പൽ ബോബി മാത്യു, എസ്.പി.സി എ.ഡി.എൻ.ഒ കെ. പ്രസാദ്, ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ ഇ.വി രാമകൃഷ്ണൻ, ശ്രീകണ്ഠപുരം എസ്.എച്ച്.ഒ ശ്രീജിത്ത് കൊടേരി, വാർഡ് കൗൺസിലർ മിനി വർഗീസ് എന്നിവർ കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു. എ.ഡി.എൻ.ഒ കെ. പ്രസാദ് കേഡറ്റുകൾക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്ത് ഉപഹാരങ്ങളും വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |